കൈറോ: ഇൗജിപ്ത് തലസ്ഥാന നഗരമായ കൈറോക്ക് സമീപം ചർച്ചിലുണ്ടായ വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ദക്ഷിണ കൈറോയിലെ ഹെൽവാൻ നഗരത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളുടെ നിയന്ത്രണത്തിലുള്ള മർമിന ചർച്ചിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റു. ഒരു മണിക്കൂർ കഴിഞ്ഞ് കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കടയ്ക്കുനേരെയും ആക്രമണമുണ്ടായി. ഇതിൽ രണ്ടുപേരും മരിച്ചു.
കൃത്യം നടത്തിയവരിൽ ഒരാളെ പൊലീസ് വെടിവെച്ചു കൊന്നു. മറ്റുള്ളവർ ഒാടിരക്ഷപ്പെട്ടതായി ഒൗദ്യോഗിക വാർത്ത ഏജൻസിയായ മിന അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ കോപ്റ്റിക് ക്രിസ്ത്യാനികളാണ്.
2013ലെ ഭരണ അട്ടിമറിക്ക് പിന്നാലെ േകാപ്റ്റിക് ചർച്ചുകൾക്കുനേരെ ആക്രമണം ഇൗജിപ്തിൽ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത്തരത്തിൽ 2000ത്തിലധികം ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ചതുവഴി തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുകയാണെന്ന് രാഷ്ട്രീയവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇൗ വർഷം ഇൗജിപ്തിൽ ഭീകരസംഘടനയായ െഎ.എസ് കോപ്റ്റിക് ക്രിസ്ത്യാനികൾക്കുനേരെ നിരന്തരം ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ, കുരുത്തോലപ്പെരുന്നാൾ ദിനത്തിലുണ്ടായ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത മാസം മധ്യഇൗജിപ്തിൽ, വിശുദ്ധകേന്ദ്രത്തിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേരും കൊല്ലപ്പെടുകയുണ്ടായി.
സ്ഫോടനത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു
കൈറോ: ഇൗജിപ്തിലെ സീനായ് മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നിൽ െഎ.എസ് ആണെന്ന് അധികൃതർ പറഞ്ഞു. വടക്കൻ സീനായിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനമാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരു കേണലും ഉൾപ്പെടുന്നു. മൂന്നു സൈനികർക്ക് പരിക്കേറ്റു.
വടക്കൻ സീനായിയിൽ തീരപ്രദേശത്തുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടു. െഎ.എസ് സാന്നിധ്യം ശക്തമായ സീനായിയിൽ ഭീകരരുമായി കനത്ത ഏറ്റുമുട്ടലിലാണ് ഇൗജിപ്ത് സേന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.