മൊഗാദിശു: സൊമാലി തലസ്ഥാനമായ മൊഗാദിശുവിലെ ഹോട്ടലിനു സമീപമുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 189 ആയി. 200പേർക്ക് പരിക്കേറ്റു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഹോട്ടലിനുപുറത്ത് ട്രക്ക്ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുശേഷം മെദീന ജില്ലയിലും സ്ഫോടനം നടന്നു.
മരണസംഖ്യ ഉയരാനാണ് സാധ്യത. കൂടുതൽ ആളുകളും മരിച്ചത് ആശുപത്രിയിൽ വെച്ചാണെന്ന് പൊലീസ് പറഞ്ഞു. സന്നദ്ധസംഘങ്ങളിൽപെട്ടവരും മരിച്ചവരിലുണ്ട്. നിരവധി പ്രവർത്തകരെ കാണാതായിട്ടുണ്ടെന്നും റെഡ്ക്രോസ് അറിയിച്ചു. ടോർച്ച് ഉപയോഗിച്ചാണ് അർധരാത്രി രക്ഷാപ്രവർത്തനം തുടർന്നത്. സ്ഫോടനത്തിൽ ഹോട്ടൽ തകർന്നിരുന്നു. സർക്കാർ കെട്ടിടങ്ങളും ഹോട്ടലുകളും പ്രവർത്തിക്കുന്ന പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് പറ്റി. ആക്രമണത്തെതുടർന്ന് പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ഫർമാജോ രാജ്യത്ത് മൂന്നുദിവസത്തെ ഒൗദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അൽഖാഇദയുമായി ബന്ധമുള്ള അശ്ശബാബ് തീവ്രവാദികൾക്ക് മേധാവിത്വമുള്ള മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.