കെയ്റോ: യൂ ട്യൂബിന് ഇൗജിപ്തിൽ ഒരു മാസത്തെ വിലക്കേർപ്പെടുത്തി ഉന്നത അഡ്മിനിസ്ട്രേറ്റിവ് േകാടതി ഉത്തരവിട്ടു. ഇസ്ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് മുഹമ്മദ് ഹമിദ് സലീം എന്ന അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. വിധി അന്തിമമാണെന്നും അപ്പീൽ നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ലോവർ അഡ്മിനിസ്ട്രേറ്റിവ് കോടതി നാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (എൻ.ടി.ആർ.എ) യോട് യു ട്യൂബിന് വിലക്കേർപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലാണ് ലോവർ കോടതിയുടെ വിധി ശരി വെച്ച് ഉന്നത കോടതിയുടെ വിധി.
വിധി യൂ ട്യൂബിനുള്ള ശിക്ഷയാണെന്നും വിലക്ക് വലിയ സാമ്പത്തിക ബാധ്യത യൂ ട്യൂബിന് വരുത്തി വെക്കുമെന്നും പരാതി നൽകിയ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. 2012ലാണ് ‘ഇന്നസെൻസ് ഒാഫ് മുസ്ലിം’ എന്ന പേരിൽ കേസിനാസ്പദമായ 13 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ യൂ ട്യൂബിൽ ചേർക്കുന്നത്. 2013ലാണ് അഭിഭാഷകൻ പരാതി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.