ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ പുരോഹിതൻ താൻ കണ്ടെത്തിയ 706 കാരറ്റ് വജ്രം പ്രസിഡൻറിന് സമ്മാനിച്ച് മാതൃകയായിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത് പുരോഹിതൻ ഇമ്മാനുവൽ മൊമൊവിനാണ്. കോണോ ജില്ലയിലെ ഖനിയിൽ കുഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിച്ചത്.
ഇത് പ്രസിഡൻറ് ഡോ. എർണസ്റ്റ് ബായ് കൊറൊമക്ക് സമ്മാനിക്കുകയായിരുന്നു. തെൻറ സർക്കാറിനെയും ജനങ്ങളെയും തനിക്ക് സഹായിക്കേണ്ടതുണ്ടെന്നും തനിക്കു ലഭിച്ച വജ്രത്തിെൻറ പ്രയോജനം ഏവർക്കും ലഭ്യമാകണെമന്നും മൊമൊ പറഞ്ഞു. വജ്രം കടത്താൻ ശ്രമിക്കാതിരുന്ന അധികൃതരുടെയും ജനങ്ങളുടെയും പ്രവൃത്തി പ്രശംസീയമാണെന്ന് പ്രസിഡൻറ് കൊറൊമ പറഞ്ഞു.
രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുത്തുന്നതിന് വജ്രം ലേലത്തിൽ വിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിലെ വജ്രക്കടത്ത് തടയുന്നതിന് സിയറ ലിയോൺ സർക്കാർ പല നടപടികളുമെടുത്തിരുന്നു. ആറു മില്യൺ ജനങ്ങളുള്ള രാജ്യത്തിെൻറ നാലിൽ ഒന്ന് ഭാഗത്തും വജ്രം കണ്ടെത്താനാകുമെങ്കിലും ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ചു രാജ്യങ്ങളിലൊന്നാണ് സിയറ ലിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.