അബിജാൻ (ഐവറികോസ്റ്റ്): ഐവറികോസ്റ്റിൽ ചരക്കുവിമാനം തകർന്ന് കടലിൽ വീണു. നാലു പേരുടെ മൃതദേഹങ്ങൾ വിമാനാവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
ഐവറികോസ്റ്റിലെ പ്രധാന നഗരമായ അബിജാനിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന് കുറച്ചു സമയത്തിനുള്ളിലായിരുന്നു അപകടം. അറ്റ്ലാൻറിക് കടൽത്തീരത്തോടു ചേർന്നാണ് വിമാനം തകർന്നുവീണത്.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം.പോർട്ട് ബ്യുയറ്റിൽനിന്ന് അധികൃതർ സ്ഥലത്തെത്തി. പ്രചരിക്കുന്ന ചിത്രങ്ങൾ അനുസരിച്ച് വിമാനം പല കഷണങ്ങളായി മുറിഞ്ഞാണ് കടലിൽ കിടക്കുന്നത്. ഫ്രഞ്ച് സേന ചരക്കു കൈമാറ്റത്തിന് ഉപയോഗിക്കുന്ന വിമാനമാണിത്. 10 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഫ്രഞ്ച് പൗരന്മാരും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.