ബഞ്ചുൽ: ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലെ സന്ദർശ നമാണ് ഗാംബിയൻ നിയമ മന്ത്രി അബൂബക്കർ തമ്പദൗവിനെ ആ തീരുമാനത്തിലെത്തിച്ചത്. ഇരകളുടെ ഒട്ടേറെ അനുഭവങ്ങൾ കേട്ട തമ്പദൗവ്, അന്താരാഷ്ട്ര ടെലിവിഷൻ ചാനലുകളിലെ പതിവ് അഭയാർഥി വാർത്തയല്ല റോഹിങ്ക്യകളുടേതെന്നും സൈന്യവും ഭൂരിപക്ഷ ജനതയും ചേർന്ന് നടത്തുന്ന വ്യവസ്ഥാപിത വംശഹത്യയാണെന്നും തിരിച്ചറിഞ്ഞു. മ്യാന്മർ സ്റ്റേറ്റ് കൗൺസിലറും നൊബേൽ ജേതാവുമായ ഓങ് സാൻ സൂചിയെ വരെ വിചാരണ ചെയ്യുന്നതിലേക്ക് നയിച്ചത് അദ്ദേഹം നടത്തിയ പോരാട്ടമാണ്.
1994ൽ റുവാണ്ടയിൽ അരങ്ങേറിയ വംശഹത്യക്ക് സമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എട്ടുലക്ഷം ടുട്ട്സി വംശജരാണ് കൊല്ലപ്പെട്ടത്. റോഹിങ്ക്യൻ വംശജരെ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് യു.എൻ റുവാണ്ട ട്രൈബ്യൂണലിൽ പ്രോസിക്യൂട്ടറായിരുന്നു തമ്പദൗവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.