ജോഹാനാസ്ബർഗ്: െഎ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യൻ വംശജയും ഭർത്താവും ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിൽ. ദക്ഷിണാഫ്രിക്കൻ പൊലീസ് യുണിറ്റായ ഹവാക്ക്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് ദമ്പതികളെ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ അറസ്റ്റിലായത്.
ഫാത്തിമ പേട്ടൽ, സഫീദീൻ അസ്ലം ഡെൽ വെച്ചിയോ എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് ദമ്പതികളുടെ ക്രെഡിറ്റ് കാർഡ് അനധികൃതമായി ഉപയോഗിച്ച് ഇവർ സാധനങ്ങൾ വാങ്ങിയതായും പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് െഎ.എസ് പതാകകളുമായി ടെൻറിൽ താമസിക്കുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലായത്. കേസിെൻറ പ്രാധാന്യം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.
അതേ സമയം, തീവ്രവാദവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ മുമ്പും കേസുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. െഎ.എസുമായി ബന്ധപ്പെട്ട് വെബ്പോർട്ടലുമായി സഹകരിച്ചു എന്ന കേസാണ് ഇവർക്കെതിരെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.