ജൊഹാനസ്ബർഗ്: അഴിമതിയാരോപണത്തെ തുടർന്ന് രാജിവെച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമയുമായുള്ള ബന്ധത്തിൽ അന്വേഷണം നേരിടുന്ന ഇന്ത്യൻ വംശജരായ ഗുപ്ത കുടുംബത്തിനെതിരെ ദക്ഷിണാഫ്രിക്കൻ പാർലമെൻറ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരുടെ രാജ്യത്തെ പൗരത്വവുമായി ബന്ധപ്പെട്ടാണ് പാർലമെൻറിെൻറ പ്രത്യേക സമിതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പാർലമെൻറിലെ ആഭ്യന്തര വകുപ്പ് ഫോർട്ട് ഫോളിയോ കമ്മിറ്റി അധ്യക്ഷന്‍ എതിർപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് സഖ്യമാണ് കേസിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. ഗുപ്ത കുടുംബത്തിെൻറ പൗരത്വം സംബന്ധിച്ച് ആഭ്യന്തരമന്ത്രി മാലുസി ജിഗാബയുടെ വിവാദ പ്രസ്താവനയും അന്വേഷിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഗുപ്ത കുടുംബത്തിലെ നിരവധി പേർ അനധികൃതമായി ദക്ഷിണാഫ്രിക്കൻ പൗരത്വം നേടിയിട്ടുണ്ടെന്നും ഇത് പാർലമെൻറിെൻറ അറിവോടെയല്ലെന്നുമാണ് ഡെമോക്രാറ്റിക് സഖ്യം ആരോപിക്കുന്നത്.
രാജിവെച്ച മുൻ പ്രസിഡൻറ് ജേക്കബ് സുമയും ഗുപ്ത കുടുംബാംഗങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ വലിയ വിവാദമായിരുന്നു. ഗുപ്ത കുടുംബത്തിെൻറ കമ്പനികൾക്ക് വഴിവിട്ട നിരവധി സഹായങ്ങൾ സുമ ചെയ്തുകൊടുത്തതായും വ്യക്തമായിരുന്നു. തുടർന്ന് ഇൗ വർഷം ഫെബ്രുവരിയിൽ സുമ രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.