ജൂബ: പതിനായിരങ്ങളുടെ ജീവനെടുത്ത ആഭ്യന്തര കലാപത്തിന് അറുതികുറിച്ച് ദക്ഷിണ സുഡാനിൽ വിരുദ്ധ ചേരികളിലുള്ളവർ തമ്മിൽ അധി കാരപങ്കാളിത്തത്തിന് കരാറായി. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വെച്ചാണ് പ്രസിഡൻറ് സൽവ കീറും വിമത നേതാവ് റീക് മാഷറും തമ്മിൽ കരാർ ഒപ്പുവെച്ചത്.
സുഡാൻ, കെനിയ, ഉഗാണ്ട, ജിബൂതി എന്നീ രാജ്യങ്ങളുടെ തലവന്മാരും വിദേശപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വ്യവസ്ഥയനുസരിച്ച്, കാബിനറ്റിലെ അഞ്ച് വൈസ്പ്രസിഡൻറുമാരിൽ ഒരാളായിരിക്കും റീക് മാഷർ. െഎക്യസർക്കാറിന് ധാരണയായതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയാക്കിയ അന്തിമസമാധാന കരാർ ഉടൻ ഒപ്പുവെക്കുമെന്ന പ്രതീക്ഷ ശക്തമായി. അന്തിമ കരാർ ഒപ്പുവെച്ചാൽ ഇരുകൂട്ടരും ചേർന്ന് ഇടക്കാല സർക്കാർ രൂപവത്കരിക്കും. മൂന്നുവർഷമായിരിക്കും ഇടക്കാല സർക്കാറിെൻറ കാലാവധി. കരാറിലെ വ്യവസ്ഥകൾ നടപ്പാക്കാനും ജനങ്ങളുടെ െഎക്യത്തിനുമായി പരിശ്രമിക്കുമെന്ന് പ്രസിഡൻറ് സൽവാ കീർ കരാറിൽ ഒപ്പുവെച്ച ശേഷം പറഞ്ഞു.
സുഡാനെ വിഭജിച്ച് 2011 ജൂലൈയിൽ രൂപവത്കൃതമായ നാൾ മുതൽ രൂക്ഷമായ ആഭ്യന്തരകലാപത്തിെൻറ നടുവിലായിരുന്നു ദക്ഷിണ സുഡാൻ. നിരവധി തവണ സമാധാനശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടു. 2016ൽ ഒപ്പുവെച്ച സമാധാന കരാർ വിമതരുടെ പ്രക്ഷോഭത്തെ തുടർന്ന് റദ്ദാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.