കൈറോ: ഇൗജിപ്തിൽ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം രാജ്യത്തെ രണ്ട് കോപ്റ്റിക് ചർച്ചുകൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് നടപടി. െഎ.എസ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തിൽ 43 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നാഷനൽ ഡിഫൻസ് കൗൺസിലിെൻറ അടിയന്തര യോഗം വിളിച്ചശേഷമാണ് അൽസീസി അടിയന്തരാവസ്ഥ നടപ്പാക്കുന്നതായി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്. ഇത് പാർലമെൻറ് അംഗീകരിച്ചാൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരും.
ഭീകരാക്രമണം നടന്ന് ഏതാനും മണിക്കൂറുകൾക്കകംതന്നെ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സൈന്യത്തെ വിന്യസിക്കാൻ അൽസീസി നിർദേശിച്ചിരുന്നു. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായിട്ടാണ് അടിയന്തരാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രസിഡൻറിെൻറ നീക്കങ്ങളെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരുന്നതോടെ, രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും മറ്റും വിലക്കുണ്ടാകും. ഭരണകൂട മാധ്യമങ്ങൾക്കു മാത്രമാണ് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുക. വീടുകളിൽ യഥേഷ്ടം റെയ്ഡ് നടത്തുന്നതിനും സംശയത്തിെൻറ ആനുകൂല്യത്തിൽ അറസ്റ്റ് ചെയ്യുന്നതിനും സൈന്യത്തിന് പ്രത്യേകം അധികാരവും അടിയന്തരാവസ്ഥ നിയമങ്ങൾ നൽകുന്നുണ്ട്. ഇൗ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾക്കിടയിൽ ശക്തമാണ്. അടിയന്തരാവസ്ഥ രാജ്യത്തെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്ന്, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ അൽസീസി തുറുങ്കിലടച്ച സംഭവം ചൂണ്ടിക്കാട്ടി ഹ്യൂമൻറൈറ്റ്സ് വാച്ച് വിമർശിച്ചു.
അതേസമയം, ടാൻറയിലും അലക്സാൻഡ്രിയയിലും നടന്ന ഭീകരാക്രമണങ്ങളെ ലോകരാഷ്ട്രങ്ങൾ അപലപിച്ചു. സംഭവത്തിൽ യു.എൻ രക്ഷാസമിതി പ്രത്യേക യോഗം ചേർന്ന് അനുശോചനം അറിയിച്ചു. സൗദി അറേബ്യ, തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും െഎ.എസ് ഭീകരാക്രമണത്തെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. പോപ് ഫ്രാൻസിസ് മാർപാപ്പയുടെ ഇൗജിപ്ത് സന്ദർശനത്തിെൻറ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ചർച്ചുകളിൽ ആക്രമണമുണ്ടായതെന്ന കാര്യം ശ്രദ്ധേയമാണ്. പോപ്പിെൻറ സന്ദർശനം മാറ്റിവെക്കില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.