സൊമാലിയയിൽ ഹോട്ടലിൽ ചാവേർ ആക്രമണം; 26 മരണം

മൊഗാദിഷു: സൊമാലിയയിലെ ഹോട്ടലിലുണ്ടായ ചാവേർ ആക്രമണത്തിൽ വിദേശികളടക്കം 26 പേർ കൊല്ലപ്പെട്ടു. അമേരിക്ക, ബ്രിട്ടൻ , കാനഡ, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മാധ്യമപ്രവർത്തകരും സൊമാലിയൻ പ്രാദേശിക നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 50ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കിസ്മായോ നഗരത്തിലാണ് സംഭവം. അൽ ഖാഇദയുമായി ബന്ധമുള്ള അൽ ശബാബ് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. ഹോട്ടലിൽ പ്രാദേശിക തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.

സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ നാലു ഭീകരർ ഹോട്ടലിലേക്ക് ഇരച്ചു കയറി വെടിവെപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഹോട്ടലിനകത്തുണ്ടായിരുന്ന ഭീകരരെയെല്ലാം സുരക്ഷാ സേന വെടിവെച്ചിട്ടു. 14 മണിക്കൂറിലധികം ആക്രമണം നീണ്ടു.

Tags:    
News Summary - suicide attack in somalia hotel-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.