നൈറോബി: പ്രതിപക്ഷത്തിെൻറ ബഹിഷ്കരണത്തിനും പ്രതിഷേധത്തിനുമിടയിൽ കെനിയൻ പ്രസിഡൻറായി യൂഹുറു കെൻയാട്ട സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായി രണ്ടാംതവണയാണ് കെൻയാട്ട പദവിയിലെത്തുന്നത്. നേരേത്ത തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞക്കെതിരെ തലസ്ഥാനനഗരിയായ നൈറോബിയിലടക്കം പ്രതിഷേധം അരങ്ങേറിയിരുന്നു.
പത്തോളം രാഷ്ട്രത്തലവന്മാരും പതിനായിരത്തോളം അനുയായികളും ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയിരുന്നു. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 55കാരനായ കെൻയാട്ട 98ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. വോെട്ടടുപ്പ് സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനപ്രതിപക്ഷം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് അദ്ദേഹത്തിെൻറ വിജയം എളുപ്പമാക്കിയത്. തെരഞ്ഞെടുപ്പിൽ 38ശതമാനം മാത്രമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിപക്ഷം ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങുകയായിരുന്നു. സുപ്രീംകോടതി കെൻയാട്ടയുടെ വിജയം അംഗീകരിച്ചതോടെയാണ് സത്യപ്രതിജ്ഞക്ക് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.