ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വർണവിവേചന വിരുദ്ധ പോരാട്ടങ്ങളുടെ നായകനായി ലോകം നെൽസൺ മണ്ടേലയെ ആദരിച്ചപ്പോൾ സമരത്തിലും ജീവിതത്തിലും നിഴലായി നിന്ന വനിതയാണ് ചരിത്രത്തിലേക്ക് പിൻവാങ്ങുന്നത്. നോംസാമോ വിനിഫ്രെഡ് മഡികിസേല മണ്ടേല എന്ന വലിയ പേരിനു പകരം സ്നേഹപൂർവം വിന്നി മണ്ടേലയെന്നു വിളിക്കപ്പെട്ട അവർ എന്നും സമരമുഖങ്ങളെ പ്രണയിച്ചു. വെള്ളക്കാരെൻറ ക്രൂരതകൾക്കെതിരെ നെൽസൺ മണ്ടേല നയിച്ച പോരാട്ടങ്ങളോട് ഇഷ്ടംമൂത്ത് അദ്ദേഹത്തോെടാപ്പംകൂടി.
1957ൽ വിവാഹിതരായെങ്കിലും 1967ൽ രാജ്യദ്രോഹം ചുമത്തപ്പെട്ട് അറസ്റ്റിലായ നെൽസൺ മണ്ടേല 1990 വരെ ജയിലിൽ കഴിഞ്ഞു. ഇൗ സമയം വിന്നിയെ ആദ്യം വീട്ടുതടങ്കലിൽ പാർപ്പിച്ച അപ്പാർത്തീഡ് ഭരണകൂടം പിന്നീട് ബ്രാൻഡ്ഫോർട്ടിലേക്ക് നാടുകടത്തി. 1967ലെ തീവ്രവാദ നിയമം ആറാം വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയായി വിന്നി. പ്രിേട്ടാറിയ സെൻട്രൽ ജയിലിൽ അവർ ഏകാന്ത തടവറയിൽ കഴിഞ്ഞത് 18 മാസം.
1991ൽ സ്റ്റോംപി സീപിയെന്ന 14കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ഇവരെ വിവാദങ്ങളുടെ നിഴലിലാക്കി. വിന്നിയുടെ അംഗരക്ഷകരിൽ ഒരാൾ നടത്തിയ കൊലപാതകത്തിൽ അവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ആദ്യം ആറു വർഷം തടവിന് വിധിക്കപ്പെട്ടു. ഇത് പിന്നീട് ചുരുക്കിയെങ്കിലും ജനമനസ്സിൽ കറ മായാതെ കിടന്നു.
നെൽസൺ മണ്ടേല 1990ൽ മോചിതനായതിനു പിറകെ വിന്നിയുടെ മറ്റുബന്ധങ്ങളെക്കുറിച്ചും േഗാസിപ്പുകൾ പരന്നു. കത്തുകളും അപവാദങ്ങളും മാധ്യമങ്ങളിലെ സ്ഥിരം വാർത്തയായതിനൊടുവിൽ 1996ലായിരുന്നു വഴിപിരിയൽ.
പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യത്തിനാണ് അതോടെ അന്ത്യമായത്. പാർലമെൻറിൽ അവരുടെ പ്രാതിനിധ്യം പിന്നീടും തുടർന്നെങ്കിലും സഭയിൽ എത്തുന്ന വേളകളും കുറവായിരുന്നു. 2016ൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ രാജ്യം ആദരിച്ചു. ചെറുപ്പം മുതൽ ദേശീയ സമരത്തിനൊപ്പം നിറസാന്നിധ്യമായി നിലയുറപ്പിച്ച മഹാവ്യക്തിത്വത്തിെൻറ നഷ്ടമാണ് വിന്നിയുടെ വേർപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.