ഹരാരെ: സിംബാബ്വെയുടെ പ്രധാന പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മോർഗൻ സ്വാങ്ഗിരായി അന്തരിച്ചു. 65 വയസായിരുന്നു. കുച്ച് കാലമായി വൻകുടലിൽ കാൻസർ ബാധിതനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കയിൽ വച്ചായിരുന്നു അന്ത്യം.
സിംബാബ്വെയുടെ മുൻ പ്രസിഡൻറ് റോബർട്ട് മുഗാബെക്കെതിരായ സമരങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ വ്യക്തിയാണ് മോർഗൻ. മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചേഞ്ചിെൻറ സ്ഥാപക നേതാവാണ് മോർഗൻ സ്വാങ്ഗിരായി. 2000ലാണ് പാർട്ടി രൂപീകരിച്ചത്. 37 വർഷം നീണ്ട മുഗാബെ ഭരണത്തിനെതിരെ നിരന്തര സമരങ്ങൾ നടത്തി ഒടുവിൽ രാജിവെപ്പിക്കുകയായിരുന്നു.
പാർട്ടിക്ക് തങ്ങളുടെ െഎക്കണും ജനാധിപത്യ പോരാളിയെയും നഷ്ടമായി എന്ന് മോർഗെൻറ മരണ വാർത്ത അറിയിച്ചുകൊണ്ട് പാർട്ടി ൈവസ് പ്രസിഡൻറ് മുദ്സുരി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.