?????????? ??????????? ???????? ??????????? ????????? ??????

സിംബാബ്​വെയിൽ സൈനിക അട്ടിമറി: ഇന്ത്യക്കാർ സുരക്ഷിതർ

ഹരാരെ: സിംബാബ്​വെയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.  പ്രസിഡൻറ്​ റോബർട്ട്​ മുഗാബെയെയും(93)​  ഭാര്യയെയും  തടവിലാക്കിയതായും റിപ്പോർട്ടുണ്ട്​.  എന്നാൽ, മുഗാബെയും കുടുംബവും  സുരക്ഷിതരാണെന്ന്​ സൈന്യം അറിയിച്ചു. ഇവർ എവിടെയാണെന്ന കാര്യം  പുറത്തുവിട്ടിട്ടില്ല. മുഗാബെ വീട്ടുതടങ്കലിലാണെന്ന്​ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ്​ ​ജേക്കബ്​ സുമ പറഞ്ഞു.  സൈനികനടപടിക്കു ശേഷം മുഗാബെയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്​ച നടത്താൻ  സുമ പ്രത്യേക ദൂതനെ അയച്ചിരുന്നു. 
ധനകാര്യമന്ത്രി പാട്രിക്​ ചിനമാസയെയും സൈന്യം തടവിലാക്കി. ബുധനാഴ്​ച രാവ​ിലെയാണ്​ സംഭവം.  രാവിലെ തലസ്​ഥാന നഗരിയായ ഹരാരെയുടെ പല ഭാഗങ്ങളിലും വെടിവെപ്പുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.  ഹരാരെയുടെയും ദേശീയ ചാനൽ ഇസഡ്​.ബി.സിയുടെയും  നേതൃത്വമേറ്റെടുത്ത ശേഷം രാജ്യത്തെ സാമൂഹിക, സാമ്പത്തിക അരക്ഷിതാവസ്​ഥയിൽനിന്ന്​ മോചിപ്പിക്കുകയാണ്​ ലക്ഷ്യമെന്ന്​ മേജർ ജനറൽ എസ്​.ബി. മോയോ അറിയിച്ചു.

മുഗാബെ സർക്കാറിനെതിരായ അട്ടിമറിശ്രമമല്ല. മുഗാബെക്കു ചുറ്റുമുള്ള ക്രിമിനലുകളെയാണ്​ ലക്ഷ്യമിടുന്നത്​. അവരുടെ പ്രവർത്തനങ്ങളാണ്​ രാജ്യത്തെ പിന്നോട്ടടിപ്പിച്ചത്​. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയാണ്​ ലക്ഷ്യം.  ലക്ഷ്യം പൂർത്തീകരിക്കുന്ന പക്ഷം രാജ്യത്തി​​​െൻറ അവസ്​ഥ പഴയപടിയാവുമെന്നും മോയോ വ്യക്തമാക്കി. സിവിലിയൻമാർ ശാന്തരായി തുടരണമെന്നും രാഷ്​ട്രീയ പാർട്ടികൾ പ്രവർത്തകരോട്​ അക്രമങ്ങളുണ്ടാക്കരുതെന്ന മുന്നറിയിപ്പ്​ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സൈനികർ അവധി ഉപേക്ഷിച്ച്​ തിരിച്ചെത്തണമെന്നും രാജ്യത്തി​​​​െൻറ സമാധാനത്തിനും സുസ്ഥിരക്കും ​​െഎക്യത്തിനും വേണ്ടിയുള്ള പ്രയത്ന​മാണിതെന്നും ജനറൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരും വിദേശികളും തികച്ചും സുരക്ഷിതരാണ്​. രാജ്യത്ത്​ നിലവിലെ സംഭവവികാസങ്ങൾ നീതിയോടെയും ഉത്തരവാദിത്വത്തോടെയും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാർലമ​​െൻറി​​​െൻറയും പ്രസിഡൻറി​​​െൻറ വസതിയുടെയും നിയന്ത്രണവും സൈന്യം ഏറ്റെടുത്തു. ആയുധധാരികളായ സൈന്യവും സൈനികവാഹനവും ഹരാരെയിൽ പട്രോളിങ്​ നടത്തുന്നുണ്ട്​.
വൈസ്​പ്രസിഡൻറ്​ സ്​ഥാനത്തുനിന്ന്​ എമ്മേഴ്​സൺ നംഗാവയെ മു​ഗാബെ പുറത്താക്കിയതിനു തൊട്ടുപിന്നാലെയാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​. നംഗാവയെ പുറത്താക്കിയതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുക്കുമെന്ന് സൈനികമേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. സൈനിക നടപടിയും വിശ്വാസവഞ്ചനക്കുറ്റവും  ആരോപിച്ചാണ്  ഇദ്ദേഹത്തെ   പുറത്താക്കിയത്. ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള രാജ്യമായ സിംബാബ്‌വെയിൽ 1980ലാണ് റോബർട്ട് മുഗാബെ  പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 1987ലെ ഭരണഘടന ഭേദഗതിയിലൂടെ പ്രസിഡൻറായ അദ്ദേഹം പദവിയിൽ തുടരുകയാണ്. മുഗാബെക്കുശേഷം  പ്രസിഡൻറാകുമെന്ന് കരുതിയിരുന്ന വ്യക്തിയാണ് നംഗാവ. 

ബ്രിട്ടനിൽനിന്ന്​ സ്വാതന്ത്ര്യം ലഭിച്ചശേഷം മുഗാബെയാണ് സിംബാബ്​വെയുടെ അധിപൻ. രാജ്യത്തെ സ്​ഥിതിഗതികൾ സൂക്ഷ്​മമായി നിരീക്ഷിച്ചുവരുകയാണെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി ബോറിസ്​ ജോൺസൺ അറിയിച്ചു. അതിനിടെ, സൈന്യത്തി​​േൻറത്​ രാജ്യ​േദ്രാഹക്കുറ്റം ചുമത്താവുന്ന നടപടിയാണെന്നും ഒരുതരത്തിലുമുള്ള സമ്മദർത്തിന്​ വഴങ്ങില്ലെന്നും ഭരണകക്ഷിയായ സാനു പി.എഫ്​ പാർട്ടി, സൈനിക മേധാവി ജനറൽ കോൺസ്​റ്റാൻറിനോ ഷിവേങ്കക്ക്​ മുന്നറിയിപ്പ്​ നൽകി. 

 

Tags:    
News Summary - Zimbabwe: Political crisis-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.