മെൽബൺ: ആസ്ത്രേലിയൻ ബീച്ചിൽ ഒരു ദിവസത്തെ ഉല്ലാസത്തിനുശേഷം പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ആരോൺ ഫൗളറും സുഹൃത്തും. ‘വെള്ളത്തിൽനിന്ന് എന്തോ വരുന്നത് ഞങ്ങൾ കണ്ടു. ആദ്യം അതൊരു കടൽപ്പക്ഷിയാണെന്ന് കരുതി. എന്നാൽ അതിനേക്കാൾ വലുതായിരുന്നു. വലുതും നീളമുള്ളതുമായ കഴുത്തും താറാവിനെപ്പോലെ നീണ്ടുനിൽക്കുന്ന വാലും ഉണ്ടായിരുന്നു. അത് വെള്ളത്തിൽ നേരെ നിന്നുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നീങ്ങി സ്വയം വൃത്തിയാക്കാൻ തുടങ്ങി’ -37 കാരനായ ആരോൺ ഫൗളർ ആ കാഴ്ച വിവരിച്ചു.
ഒരു പെൻഗ്വിൻ ആയിരുന്നു പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഡെൻമാർക്ക് പട്ടണത്തിലെ കടൽത്തീരത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് എത്തിയ അസാധാരണ അതിഥി. അതും 3,380 കിലോമീറ്റർ അകലെയുള്ള അന്‍റാർട്ടിക്കയിൽ നിന്ന്! അന്റാർട്ടിക്കയിൽനിന്നുള്ള ധാരാളം സീലുകളെയും ഡോൾഫിനുകളെയും മറ്റ് ജീവികളെയും ഫൗളർ തിരമാലകളിൽ കണ്ടിരുന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും ഒരു പെൻഗ്വിനെ പ്രതീക്ഷിച്ചിരുന്നില്ല. ‘ഞങ്ങൾ ശരിക്കും അമ്പരപ്പിലായിരുന്നു’- ഫൗളർ പറഞ്ഞു.
പെൻഗ്വിനുകളെ കുറിച്ച് വർഷങ്ങളോളം പരിചയമുള്ളയാൾ പോലും ആ കാഴ്ചയിൽ അമ്പരന്നു. ‘ഒരു ഭ്രാന്തൻ യുവ പെൻഗ്വിൻ’ എന്നാണ് വാഷിംങ്ടൺ യൂനിവേഴ്സിറ്റിയിലെ ജീവശാസ്ത്ര പ്രഫസറും ‘പെൻഗ്വിൻസ്: നാച്ചുറൽ ഹിസ്റ്ററി ആൻഡ് കൺസർവേഷൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഡീ ബോർസ്മ വിശേഷിപ്പിച്ചത്.
‘എംപറർ പെൻഗ്വിനുകൾ ചുറ്റിനടക്കാൻ തുടങ്ങിയിരിക്കുന്നു. സാധാരണ ഒരു മഞ്ഞുപാളിയിലോ ഹിമാനിയിലോ ആണ് അവർ കുഞ്ഞുങ്ങളെ വളർത്തുക. എന്നാൽ, ഹിമാനികൾ നശിച്ചുകൊണ്ടിരിക്കുയാണെന്നും ഭക്ഷണം കിട്ടുന്നത് വരെ നീന്തൽ തുടർന്നുകാണുമെന്നും ഡീ ബോർസ്മ പറഞ്ഞു.
ചക്രവർത്തി പെൻഗ്വിനിനെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ളത് ഏറ്റവും വടക്ക് ഉള്ളവയാണെന്നാണ്. അന്‍റാർട്ടിക്കയിലെ റെക്കോർഡ് താഴ്ന്ന സമുദ്ര-ഹിമനിരപ്പ് ചക്രവർത്തി പെൻഗ്വിനുകളുടെ ജീവിതത്തിൽ നാശം വിതച്ചു. പെൻഗ്വിനുകൾ തൽഫലമായി പുതിയ പ്രജനന കേന്ദ്രങ്ങൾ തേടുന്നു. പക്ഷേ, സാധാരണയായി അവ അവരുടെ പഴയ വീടുകളോട് താരതമ്യേന അടുത്താണ് താമസിക്കാറുള്ളത്. ഇത്രയും ദൈർഘ്യമേറിയ യാത്രക്ക് ഈ പെൻഗ്വിനിന്റെ പ്രചോദനം തീർച്ചയായും ഭക്ഷണമായിരിക്കും. പ്രത്യേകിച്ചും ഒരു ‘ചക്രവർത്തി’യായിരുന്നതിനാൽ. ഏറ്റവും വലിയ വിശപ്പുള്ള പെൻഗ്വിൻ ഇനമാണിത്. പെൻഗ്വിനുകൾ ചുറ്റിക്കറങ്ങുന്നത് സാധാരണമാണ്. എന്നാൽ, വളരെ കുറഞ്ഞ ദൂരത്തിൽ അത് ഒതുങ്ങും. ഇപ്പോൾ യുവ പെൻഗ്വിനുകൾ അവയുടെ ലോകം പര്യവേക്ഷണം ചെയ്യാൻ തുടങ്ങിയിരിക്കുന്നുവെന്നും’ ബോയർസ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.