റിഹാനക്ക്​ പിന്നാലെ കർഷക സമരത്തിന്​ പിന്തുണയുമായി ഗ്രെറ്റ തുൻബർഗും

വാഷിങ്​ടൺ: പോപ്​ സ്റ്റാർ റിഹാനക്ക്​ പിന്നാലെ കാലാവസ്ഥ ആക്​ടിവിസ്റ്റ്​ ഗ്രെറ്റ തുൻബർഗും കർഷക സമരത്തിന്​ പിന്തുണയറിച്ച്​ രംഗത്ത്​. കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ്​ നിരോധനത്തിന്‍റെ വാർത്ത പങ്കുവെച്ചാണ്​ ഗ്രെറ്റയുടെ ട്വീറ്റ്​. ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന്​ ​ഗ്രെറ്റ ട്വീറ്റ്​ ചെയ്​തു.

ഇതേ വാർത്ത പങ്കുവെച്ച്​ പോപ്​ താരം റിഹാനയും കർഷകസമരത്തിന്​ പിന്തുണയറിയിച്ചിരുന്നു. എന്തുകൊണ്ടാണ്​ നമ്മൾ ഇതിനെക്കുറിച്ച്​ സംസാരിക്കാത്തതെന്ന്​ ചോദിച്ചായിരുന്നു റിഹാന വാർത്ത പങ്കുവെച്ച്​ കർഷകസമരത്തിന്​ പിന്തുണയറിയിച്ചത്​.

നേരത്തെ കോവിഡി​നിടയിൽ ഇന്ത്യയിൽ നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതിനെതിരെയും ഗ്രെറ്റ രംഗത്തെത്തിയിരുന്നു. പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ തുടങ്ങി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ ഇപ്പോഴും അതിർത്തികളിൽ സമരത്തിലാണ്​. 

Tags:    
News Summary - After Rihanna, climate activist Greta Thunberg extends support to farmers' protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.