റോം: ആധുനിക കാലത്തിന്റെ യാഥാർഥ്യങ്ങളെ മനസ്സിലാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്ന കർക്കശമായ പ്രത്യയശാസ്ത്ര നിലപാടുകൾ ഒഴിവാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സഭാ അധികൃതരോട് ആഹ്വാനം ചെയ്തു. സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ വൈദികർക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് മാർപാപ്പയുടെ പുതിയ ആഹ്വാനം. വത്തിക്കാൻ നയങ്ങളിൽനിന്നുള്ള വിപ്ലവാത്മക മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പരസ്പരം ശ്രവിക്കാനും മറ്റുള്ളവരെ കേൾക്കാനും വാർഷിക ക്രിസ്മസ് സന്ദേശ പരിപാടിയിൽ അദ്ദേഹം വത്തിക്കാനിലെ കർദിനാൾമാർ, ബിഷപ്പുമാർ, അത്മായർ എന്നിവരോട് ആവശ്യപ്പെട്ടു. ഇതുവഴി, കത്തോലിക്ക സഭയിലെ ശുശ്രൂഷകൾ കൂടുതൽ ആത്മാർഥമായി നിർവഹിക്കാൻ സാധിക്കും. സത്യത്തെക്കുറിച്ചുള്ള ധാരണയിൽ കൂടുതൽ വളരേണ്ടത് അതിപ്രധാനമാണ്.
നിയമങ്ങളോട് ഭയപ്പാടോടെ ചേർന്നുനിൽക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കുമെന്ന ധാരണ സൃഷ്ടിച്ചേക്കാം. എന്നാൽ, സഭയോടുള്ള സേവനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. സദുദ്ദേശ്യത്തോടെയെന്ന നാട്യത്തിൽ കർക്കശ പ്രത്യയശാസ്ത്ര നിലപാടുകൾ സ്വീകരിക്കുന്നത് യാഥാർഥ്യങ്ങളിൽനിന്ന് നമ്മെ അകറ്റുകയായിരിക്കും ചെയ്യുക. മുന്നോട്ടുള്ള പ്രയാണത്തിൽനിന്ന് ഇത് തടയുകയും ചെയ്യും- മാർപാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.