വാഷിങ്ടൺ: റഷ്യ- യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനങ്ങൾ യുക്രെയ്നിൽ സജീവമാക്കി ഇലോൺ മസ്ക്ക്. തന്‍റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ യുക്രെയ്‌നിൽ പ്രയോഗക്ഷമമാക്കിയതായി ട്വിറ്ററിലൂടെ ഇലോൺ മസ്‌ക് പറഞ്ഞു. രാജ്യത്ത് സ്റ്റാർലിങ്ക് സേവനങ്ങൾ നൽകാന്‍ യുക്രെയ്ന്‍ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മന്ത്രി മസ്‌കിനോട് ആവശ്യപ്പെട്ടതിന് പുറകെയാണ് സാറ്റലൈറ്റ് സേവനങ്ങൾ ലഭ്യമാക്കിയത്.
കൂടുതൽ ടെർമിനിലുകൾ സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മസ്ക്ക് ട്വീറ്റിൽ കൂട്ടിച്ചേർത്തു. സൈനിക ആക്രമണത്തെ തുടർന്ന് വ്യാഴാഴ്ച മുതൽ യുക്രെയ്നിൽ ഇന്റർനെറ്റ് സേവനങ്ങളിൽ നിരവധി തടസ്സങ്ങൾ നേരിട്ടതായി ഇന്റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്ക്സ് കണ്ടെത്തിയിരുന്നു.
നിങ്ങൾ ചൊവ്വയെ കോളനിവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോൾ റഷ്യ യുക്രെയ്ന്‍ കീഴടക്കാന്‍ ശ്രമിക്കയാണെന്നും നിങ്ങളുടെ റോക്കറ്റുകൾ ബഹിരാകാശത്ത് വിജയകരമായി വിക്ഷേപിക്കപ്പെടുമ്പോൾ റഷ്യൻ റോക്കറ്റുകൾ യുക്രെയ്ൻ പൗരന്മാരെ ആക്രമിക്കുകയാണെന്നും മസ്ക്കിനോടുള്ള ട്വീറ്റിൽ മന്ത്രിയായ മൈഖൈലോ ഫെഡോറോവ് അഭിപ്രായപ്പെട്ടു. സ്റ്റാർലിങ്ക് സേവനങ്ങൾ നൽകി യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കാനും അദ്ദേഹം മസ്ക്കിനോട് അഭ്യർഥിച്ചു.
സ്റ്റാർലിങ്കിന്‍റെ നേതൃത്വത്തിൽ പ്ലാനറ്റിലുടനീളം ഇന്റർനെറ്റ് ആക്‌സസ് ചെയ്യാന്‍ 2,000-ലധികം ഉപഗ്രഹങ്ങളുടെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.