80 വർഷത്തിലേറെയായി ഭർത്താവിന്‍റെ മടങ്ങിവരവിനായി കാത്തിരുന്നതാണ് ചൈനയിലെ ഡു ഹുഷെൻ എന്ന 103കാരി. ഒടുവിൽ മാർച്ച് എട്ടിന് ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ ഡു ഹുഷെൻ തന്‍റെ ദീർഘകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മരണത്തിലേക്ക് മടങ്ങി. ഭർത്താവിനെ കണ്ട് മരിക്കുകയായിരുന്നു ഡു ഹുഷെന്‍റെ ആഗ്രഹമെന്നും ഭർത്താവിനെ കണ്ടിരുന്നെങ്കിൽ അവർക്ക് സമാധാനമായേനെയെന്നും കുടുംബം പറഞ്ഞു.
ഭർത്താവ് ഹുവാങ് ജുൻഫു 1940ൽ കുമിന്താങ് സൈന്യത്തിൽ സേവനമനുഷ്ടിക്കാൻ പോയതോടെയാണ് ഡു ഹുഷെന്‍റെ ജീവിതം ദുരന്തപൂർണമായത്. 1943 വരെ ഡു ഹുഷെൻ ഭർത്താവിനൊപ്പമുണ്ടായിരുന്നെങ്കിലും ഗർഭിണിയായതിനെ തുടർന്ന് മടങ്ങിവരികയായിരുന്നു. ഇവർക്ക് 1944ൽ ഒരു മകനുണ്ടായി. എന്നാൽ മകൻ ജനിച്ച് ദിവസങ്ങൾക്ക് ശേഷം തന്നെ ഹുവാങ് തിരിച്ചു പോയി. പിന്നീട് ഭർത്താവിനെ ഡു ഹുഷെൻ കണ്ടിട്ടില്ല.
1952ൽ താൻ മലേഷ്യയിൽ ജോലിചെയ്യുകയാണെന്ന് പറഞ്ഞ് എഴുതിയ കത്താണ് അവസാനമായി ഹുവാങിന്‍റേതായി ഡു ഹുഷെനു ലഭിച്ചത്. പിന്നീടുള്ള കാലമത്രയും മറ്റൊരു വിവാഹം പോലും കഴിക്കാതെ സ്വയം തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു ഡു ഹുഷെൻ. വ്യാപകമായ തിരച്ചിലുകൾ നടത്തിയെങ്കിലും ഭർത്താവിനെ കണ്ടെത്താനായില്ല. മലേഷ്യയിൽ നിന്നും സിങ്കപ്പൂരിലേക്ക് താമസം മാറി എന്നതാണ് അവസാനമായി ഹുവാങ് ജുൻഫുവിനെ കുറിച്ച് ലഭിച്ച വിവരം. ശേഷം നീണ്ട 80 വർഷക്കാലം ഡു ഹുഷെൻ ഭർത്താവിന്‍റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.