ഗസ്സ സിറ്റി: ഇസ്രായേൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതു മുതൽ 21,000 കുട്ടികളെ കാണാതായതായി സന്നദ്ധ സംഘടനയായ ‘സേവ് ദി ചിൽഡ്രൻ’. കാണാതായ കുട്ടികളെ കണ്ടെത്താൻ വെടിനിർത്തൽ വേണമെന്നും സംഘം ആവശ്യപ്പെട്ടു.
നിരവധി കുട്ടികൾ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതായും അവരെയൊന്നും പുറത്തെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. ബോംബിട്ടു തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പതിനായിരത്തോളം ഫലസ്തീനികൾ അകപ്പെട്ടതായും ഇതിൽ 4000ത്തോളം കുട്ടികൾ ആണെന്നും സന്നദ്ധ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണമറ്റ കുട്ടികൾ നിർബന്ധിതമായി അറസ്റ്റ് ചെയ്യപ്പെടുകയും തിരോധാനം ചെയ്യപ്പെടുകയും ഗസ്സക്കു പുറത്തേക്ക് കടത്തപ്പെടുകയും ചെയ്തു. 17000ത്തോളം ഫലസ്തീനി കുട്ടികളാണ് അവരുടെ കുടുംബങ്ങളിൽനിന്ന് വേർപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തത്. ഇങ്ങനെയുള്ള കുട്ടികൾ പലതരത്തിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും അവഗണക്കും ഇരകളായിത്തീരാനുള്ള അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പും സംഘം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.