സുഡാൻ കലാപം; വ്യോമാക്രമണത്തിൽ 22 മരണം

ഖർത്തൂം: സുഡാനിൽ സൈനിക ജനറൽമാർ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. ഖർത്തൂമിനടുത്തുള്ള നഗരമായ ഒംദുർമാനിലെ ജനവാസ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ 22 സാധാരണക്കാർ കൊല്ലപ്പെട്ടു.

സുഡാനിലെ എതിരാളികളായ ജനറൽമാർ തമ്മിലുള്ള ആഴ്ചകൾ നീണ്ട പോരാട്ടത്തിൽ ഇതുവരെയുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിലൊന്നാണ് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലാണ് ഏറ്റുമുട്ടൽ.

കഴിഞ്ഞ മാസം ഖർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ചു കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു. യു.എൻ കണക്കുപ്രകാരം സുഡാൻ ​സൈനിക കലാപത്തിൽ 3000 പേർ കൊല്ലപ്പെടുകയും 29 ലക്ഷം പേർ വീടുകൾ ഉപേക്ഷിച്ചുപോവുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Airstrike kills 22 in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.