കൈറോ: നാലുവർഷത്തിലേറെയായി ഈജിപ്ഷ്യൻ ജയിലിൽ കഴിയുന്ന അൽജസീറ മാധ്യമപ്രവർത്തകൻ മഹ്മൂദ് ഹുസൈന് മോചനം. 2016 ഡിസംബർ മുതലാണ് 54കാരനായ ഹുസൈനെ ഈജിപ്ത് ഭരണകൂടം കരുതൽ തടങ്കലിലാക്കിയത്.
അവധിദിനത്തിൽ കുടുംബത്തെ സന്ദർശിച്ചു മടങ്ങുേമ്പാഴായിരുന്നു അറസ്റ്റ്. അഭിഭാഷകനെ അനുവദിക്കാതെ കോടതിയിൽ 15 മണിക്കൂർ വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
രാജ്യത്തിെൻറ പ്രതിഛായ കളങ്കപ്പെടുത്തുന്ന വാർത്തകളെഴുതാൻ വിദേശ അധികൃതരിൽനിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, ഇതുവരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. വിചാരണ പോലും നിഷേധിച്ച് നിരവധി തവണ തടങ്കൽ നീട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.