ഖർത്തും: സുഡാനിലെ അൽജസീറ ബ്യൂറോ ചീഫ് അൽ മുസല്ലമി അൽ കബ്ബാഷിയെ സൈനിക ഭരണകൂടം തടവിലാക്കി. മുസല്ലമിയുടെ വീട്ടിൽ റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റെന്ന് അൽജസീറ അറിയിച്ചു.
അറസ്റ്റ് ചെയ്തതിെൻറ കാരണം വ്യക്തമാക്കിയില്ല. സൈനിക അട്ടിമറിക്കെതിരെ കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധം നടന്നതിനു പിന്നാലെയാണ് അറസ്റ്റ്. പ്രതിഷേധക്കാർക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽബുർഹാൻ പരമാധികാര കൗൺസിലിെൻറ തലവനായി സ്വയം പ്രഖ്യാപിച്ചതോടെയാണ് വീണ്ടും പ്രക്ഷോഭം തുടങ്ങിയത്.
രാജ്യം ജനാധിപത്യത്തിലേക്ക് തിരിച്ചുപോകുന്നത് തടയാനാണ് ബുർഹാൻ പുതിയ പരമാധികാര കൗൺസിൽ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.