കാബൂൾ: യു.എസ് വ്യോമാക്രമണത്തിൽ കൊലപ്പെടുത്ത അയ്മാൻ അൽ സവാഹിരിയുടെ വിഡിയോ പുറത്തുവിട്ട് അൽഖാഇദ. സവാഹിരി അവതരിപ്പിക്കുന്ന 35 മിനിറ്റ് വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ, വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിഡിയോയുടെ ട്രാൻസ്സ്ക്രിപ്റ്റ് ചിത്രീകരിച്ച സമയത്തെ കുറിച്ചുള്ള സൂചനകൾ നൽകുന്നില്ല.
വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന സവാഹിരിയെ ജൂലൈ 31ന് ഡ്രോൺ ആക്രമണത്തിൽ വധിച്ചുവെന്നാണ് യു.എസ് അവകാശപ്പെട്ടിരുന്നത്. ഒസാമ ബിൻലാദനെ 2011ൽ വധിച്ച ശേഷം യു.എസ് നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് സവാഹിരിയുടെ കൊലപാതകത്തെ വിലയിരുത്തുന്നത്.
ബിൻലാദനും സവാഹിരിയും യു.എസിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ഭീകരരാണ്. 1998ലെ എംബസി ബോംബ് സ്ഫോടനത്തിലും സെപ്റ്റംബർ 11ന് നടന്ന ആക്രമണത്തിലും ഇരുവർക്കും പങ്കുണ്ടെന്നാണ് യു.എസ് അറിയിക്കുന്നത്. വർഷങ്ങളോളം പാകിസ്താൻ അതിർത്തിയിൽ സവാഹിരി ഒളിവിൽ കഴിഞ്ഞിരുന്നുവെന്നാണ് യു.എസ് വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.