ഭരണഘടന ലംഘനം; അൽബേനിയൻ പ്രസിഡൻറിനെ ഇംപീച്ച്​ ചെയ്​തു

ടിറാന: രാജ്യത്ത്​ കലാപത്തിന്​ പ്രേരണ നൽകുക വഴി ഭരണഘടന ലംഘിച്ച കുറ്റം ചുമത്തി​ അൽബേനിയൻ പ്രസിഡൻറ്​ ഇലിർ മേതയെ പാർലമെൻറ്​ ഇംപീച്ച്​ ചെയ്​തു.

പാർലമെൻറ്​ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ഏഴിനെതിരെ 104 വോട്ടുകൾക്കാണ്​ ഇംപീച്ച്​മെൻറ്​ പ്രമേയം പാസാക്കിയത്​. ഇതിൽ അന്തിമ വിധി അൽബേനിയ ഭരണഘടന കോടതിയുടെയാണ്​.

കോടതി മൂന്നുമാസത്തിനകം തീരുമാനം അറിയിക്കും. തനിക്കെതിരായ ഇംപീച്ച്​മെൻറ്​ ശ്രമം നിയമവിരുദ്ധമെന്നായിരുന്നു ഇലിർ മേതയുടെ പ്രതികരണം. 

Tags:    
News Summary - Albania parliament impeaches president for violating constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.