വിഷം നൽകിയതിനു പിന്നിൽ പുടിൻ –നാവൽനി

ബെർലിൻ: റഷ്യയിൽവെച്ച്​ രാസവിഷമായ നോവിചോക്ക്​ ശരീരത്തിൽ പ്രവേശിപ്പിച്ചതിനു​ പിന്നിൽ പ്രസിഡൻറ്​ വ്ലാദിമിർ പുടിനാണെന്ന്​ പ്രതിപക്ഷ നേതാവും അഴിമതിവിരുദ്ധ പ്രവർത്തകനുമായ അലക്​സി നാവൽനി.മ​െറ്റാരുരീതിയിൽ ഇൗ കുറ്റകൃത്യം നടന്നതി​െൻറ തെളിവുകളൊന്നുമി​െല്ലന്നും ജർമൻ മാസിക ഡെർ സ്പീഗലിന്​ നൽകിയ അഭിമുഖത്തിൽ നാവൽനി പറഞ്ഞു.

വിഷബാധയെ തുടർന്ന്​ ആഗസ്​റ്റ്​ 20ന്​ വിമാനയാത്രക്കിടെ കുഴഞ്ഞുവീണ നാവൽനിയെ ജർമനിയിൽ വിദഗ്​ധ ചികിത്സക്ക്​ വിധേയനാക്കിയാണ്​ രക്ഷപ്പെടുത്തിയത്​.നേരത്തേ നാവൽനി അനുകൂലികൾ പുടിനും ക്രെംലിനും അറിയാതെ ഇത്തരമൊരു ആക്രമണമുണ്ടാകി​െല്ലന്ന്​ ആരോപിക്കുകതും റഷ്യ നിഷേധിക്കുകയും ചെയ്​തിരുന്നു.ആരോഗ്യനില പൂർണമായും വീണ്ടെടുത്തശേഷം റഷ്യയിലേക്ക്​ മടങ്ങുമെന്നും പുടിനെതിരായ പോരാട്ടം തുടരുമെന്നും 44കാരനായ നാവൽനി പറഞ്ഞു.

Tags:    
News Summary - lexei Navalny blames Vladimir Putin for poisoning him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.