അൽജിയേഴ്സ്: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ ആഹ്വാനത്തിനിടെ, പാർലമെൻറ് തെരഞ്ഞെടുപ്പിനായി ആഫ്രിക്കൻ രാജ്യമായ അൽജീരിയ പോളിങ് ബൂത്തിലേക്ക്.
20 കൊല്ലം രാജ്യം ഭരിച്ച അബ്ദുൽ അസീസ് ബൂതഫ്ലിക രണ്ടുവർഷം മുമ്പ് രാജിവെച്ചതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
സർക്കാർ വിരുദ്ധ റാലി സംഘടിപ്പിച്ചതിനെ തുടർന്ന് ഏഴ് നേതാക്കളെ അറസ്റ്റ് ചെയ്തതിെൻറ പേരിലാണ് പ്രതിപക്ഷമായ ഹിരാക് മൂവ്മെൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. 407 പാർലമെൻറ് അംഗങ്ങളെ തെരഞ്ഞെടുക്കാൻ 2.4 കോടി വോട്ടർമാരാണ് അൽജീരിയയിലുള്ളത്.
സ്ത്രീകളും മത്സരരംഗത്തുണ്ട്. 20,000ത്തിലേറെ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. രാജ്യത്തെ രാഷ്ട്രീയ സംവിധാനം ഉടച്ചുവാർക്കണമെന്നാണ് പ്രതിപക്ഷത്തിെൻറ ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.