വാഷിങ്ടൺ: വ്യാജ സർവകലാശലാ വിസ സംഘടിപ്പിച്ച് യു.എസിൽ എത്തിയ 129 ഇന്ത്യൻ വിദ്യാർഥികൾ അറസ്റ്റിൽ. യു.എസിൽ തുടരുന്നതിനായി വ്യാജ സർവകലാശാലയിൽ പ്രവേശനം തേടിയവരാണ് അറസ്റ്റിലായത്.
അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഡെട്രോയിറ്റ് ഫാർമിങ്ടൺ ഹിൽസിൽ വ്യാജ സർവകലാശാല തുറന്നത്. സ്റ്റുഡൻറ് വിസ തട്ടിപ്പ് തടത്തി യു.എസിൽ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിന് പിറെക സർവകലാശാല അടച്ചുപൂട്ടി.
സർവകലാശാലയിൽ അഡ്മിഷൻ തേടിയ വിദ്യാർഥികൾക്ക് ഇത് നിയമപ്രകാരമല്ലെന്ന വിവരം അറിയാമായിരുന്നുവെന്ന് യു.എസ് ഇമിഗ്രേഷൻ ആൻറ് കസ്റ്റംസ് എൻഫോഴ്സമെൻറ് അധികൃതർ പറഞ്ഞു. ഇവർക്കെതിരെ കുറ്റം ചുമത്തുമെന്നും എല്ലാവരെയും നാടുകടത്തുെമന്നും അന്വേഷണ ഏജൻസി അറിയിച്ചു. വിദ്യാർഥികളെ നിലവിൽ വീട്ടു തടങ്കിലിൽ പാർപ്പിച്ചിരിക്കുകയാണ്. വീട് വിട്ട് അവർക്ക് സഞ്ചരിക്കാനാകില്ല. അവരെ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇൗയാഴ്ച ആദ്യം എട്ട് റിക്രൂട്ടർമാരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ഇന്ത്യക്കാരോ ഇന്ത്യൻ - അമേരിക്കക്കാരോ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി വിദേശികൾ വിദ്യാർഥികൾ എന്ന പേരിൽ യു.എസിൽ അനധികൃതമായി തുടരുന്നുണ്ടെന്നും അധികൃതർ അറയിച്ചു.
129 ഇന്ത്യൻ വിദ്യാർഥികൾ അറസ്റ്റിലായതിനു പിറകെ യു.എസിലെ ഇന്ത്യൻ എംബസ്സി 24 മണിക്കൂർ ഹെൽപ്ലൈൻ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.