കാര്‍ട്ടജെന: മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്വര്‍ണവും വെള്ളിയും രത്നങ്ങളുമടങ്ങിയ അമൂല്യവസ്തുക്കളുമായി കരീബിയന്‍കടലില്‍ മുങ്ങിയ കപ്പല്‍ കണ്ടത്തെിയതായി കൊളംബിയ. 1708ല്‍ ബ്രിട്ടന്‍െറ ആക്രമണത്തില്‍ തകര്‍ന്ന സാന്‍ജോസ് എന്ന സ്പാനിഷ് കപ്പലിന്‍െറ അവശിഷ്ടങ്ങളാണ് കണ്ടത്തെിയത്. 200 കോടിരൂപയുടെ (രണ്ടു ബില്യണ്‍ ഡോളര്‍) അമൂല്യവസ്തുക്കളാണ് കപ്പലിലുണ്ടായിരുന്നത്. അമേരിക്കയുടെ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്നങ്ങളുമായി ഫിലിപ് രാജാവിനടുത്തേക്ക് പുറപ്പെട്ട കപ്പല്‍വ്യൂഹത്തില്‍പെട്ടതായിരുന്നു സാന്‍ജോസ്. എന്നാല്‍, കരീബിയന്‍ കടലില്‍ ബ്രിട്ടന്‍ കപ്പലിനെ ആക്രമിക്കുകയായിരുന്നു.
മുമ്പ് നടത്തിയ ഗവേഷണങ്ങളില്‍നിന്ന് വ്യത്യസ്തമായ സ്ഥലത്ത് നവംബര്‍ 27ന് സാന്‍ജോസ് കണ്ടത്തെിയതായി ഗവേഷകര്‍ സ്ഥിരീകരിച്ചു. നൂറ്റാണ്ടുകളായി കപ്പലിനുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവുംവലിയ നിധിയാണ് കണ്ടത്തെിയതെന്ന് കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാനുവല്‍ സാന്‍േറാസ് പറഞ്ഞു. നേരത്തേ കപ്പല്‍ കണ്ടത്തെിയതായി അവകാശപ്പെട്ട് അമേരിക്കന്‍കമ്പനിയായ സീ സെര്‍ച് അര്‍മിഡ രംഗത്തത്തെിയിരുന്നെങ്കിലും ഉടമസ്ഥാവകാശത്തെച്ചൊല്ലി അമേരിക്കയും കൊളംബിയയും തമ്മില്‍ തര്‍ക്കം മുറുകി. എന്നാല്‍, കപ്പല്‍ കൊളംബിയക്ക് അവകാശപ്പെട്ടതാണെന്ന് അമേരിക്കന്‍ കോടതിവിധി പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.