വാഷിങ്ടണ്‍: പാരിസ്, കാലിഫോര്‍ണിയ ഭീകരാക്രമണങ്ങള്‍ക്കുശേഷം യു.എസില്‍ മുസ്ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നു. നേരത്തേ മുസ്ലിംകള്‍ക്കെതിരായ പ്രതിമാസ കുറ്റകൃത്യങ്ങളുടെ നിരക്ക് 12.6 ശതമാനമായിരുന്നത് സമീപകാലത്ത് മൂന്നിരട്ടിയിലേറെ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, കാലിഫോര്‍ണിയയിലെ സാന്‍ബര്‍ഡിനോ തീവ്രവാദ ആക്രമണത്തിനുശേഷം 19 വിദ്വേഷ കുറ്റങ്ങളാണ് മുസ്ലിംകള്‍ക്കുമേല്‍ ചുമത്തിയത്. ഹിജാബ് ധാരികള്‍ക്കുനേരെയും പള്ളികള്‍ക്കുനേരെയും ആക്രമണങ്ങള്‍ തുടരുന്നതായി കാലിഫോര്‍ണിയ ഗവേഷകസംഘത്തിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ ആക്രമണത്തിനുശേഷം മുസ്ലിംകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിനെതിരെ പ്രസിഡന്‍റ് ബരാക് ഒബാമ രംഗത്തുവന്നിരുന്നു. പാരിസ് ആക്രമണത്തിനുശേഷം ഐ.എസ് എന്നാരോപിച്ച് സഹപാഠികള്‍ ആറാംക്ളാസ് വിദ്യാര്‍ഥിനിയുടെ ഹിജാബ് വലിച്ചുമാറ്റാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചില സിഖുകാരെ മുസ്ലിംകളായി തെറ്റിദ്ധരിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. കോളജ് വിദ്യാര്‍ഥിനിയും ഇത്തരത്തിലുള്ള അതിക്രമത്തിന് ഇരയായിരുന്നു.
പിറ്റ്സ് ബര്‍ഗില്‍ വഴിയാത്രക്കാരന്‍ ടാക്സി ഡ്രൈവറെ ഐ.എസ് എന്ന് ആരോപിച്ച് വെടിവെച്ച സംഭവവും നടന്നത് സമീപകാലത്താണ്. ഇത്തരം സാഹചര്യങ്ങള്‍ നിരീക്ഷണത്തിലാണെന്ന് അറ്റോണി ജനറല്‍ ലൊറേറ്റ ലിന്‍ജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.