ന്യൂയോര്‍ക്: ബാഗില്‍ ബോംബുണ്ടെന്നും സ്കൂള്‍ കെട്ടിടം തകര്‍ക്കുമെന്നും കൂട്ടുകാരനോട് ‘ഇല്ലാക്കഥ’ പറയുമ്പോള്‍ ആ നുണബോംബ് ഇത്ര വലിയ സ്ഫോടനമുണ്ടാക്കുമെന്ന് അര്‍മാന്‍ സിങ്ങിന് അറിയില്ലായിരുന്നു. മൂന്നുദിവസത്തെ ജയില്‍വാസമായിരുന്നു 12കാരനായ സിഖ് വിദ്യാര്‍ഥിക്ക് തന്‍െറ തമാശക്ക് നല്‍കേണ്ടിവന്ന വില.
ന്യൂയോര്‍ക്കിലെ ടെക്സസിലാണ് സംഭവം. ഡാളസിലെ നിക്കോള്‍സ് ജൂനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ അര്‍മാന്‍ സിങ് സരായിനാണ് കൂട്ടുകാരനോട് പറഞ്ഞ തമാശയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ബാഗില്‍ ബോംബുണ്ടെന്നും സ്കൂള്‍ കെട്ടിടം തകര്‍ക്കുമെന്നും അര്‍മാന്‍ പറഞ്ഞതായി സഹപാഠി പ്രിന്‍സിപ്പലിനെ അറിയിച്ചതോടെ കാര്യം സത്യമാണോയെന്ന് പരിശോധിക്കുകപോലും ചെയ്യാതെ സ്കൂളധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ നുണബോംബ് പൊട്ടി. പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്യുകയും മൂന്നുദിവസം ജുവനൈല്‍ ജയിലിലിടുകയും ചെയ്തു.
മാതാപിതാക്കളെപോലും അറിയിക്കാതെയാണ് അര്‍മാനെ തടവിലാക്കിയത്. കുട്ടി തിരിച്ചത്തൊത്തതിനെ തുടര്‍ന്ന് സ്കൂളില്‍ അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.
അര്‍മാന്‍െറ ബന്ധു ജിനി ഹയെറാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജന്മനാ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നമുള്ള അര്‍മാന് മൂന്നുതവണ ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
സ്കൂള്‍ കെട്ടിടം ബോംബുവെച്ച് തകര്‍ക്കുമെന്ന് പറഞ്ഞതായി സമ്മതിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ജയിലിലേക്ക് അയച്ചതെന്നാണ് പൊലീസ് വിശദീകരണം. പ്രിന്‍സിപ്പലിന്‍െറ പരാതിയെതുടര്‍ന്ന് തങ്ങള്‍ സ്കൂളിലത്തെുമ്പോള്‍ ക്ളാസ് മുറികള്‍ ഒഴിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അര്‍മാനെ ചോദ്യം ചെയ്തപ്പോള്‍ തന്‍െറ കൈവശം ബോംബുണ്ടെന്ന് അവന്‍ സമ്മതിച്ചു; പക്ഷേ, കെട്ടിടം തകര്‍ക്കുമെന്ന് പറഞ്ഞത് തമാശയാണെന്ന് പറയുകയും ചെയ്തു. തിരച്ചില്‍ നടത്തി ബോംബില്ളെന്ന് ഉറപ്പുവരുത്തി അര്‍മാനെയും കൊണ്ട് പോകുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഭീഷണിമുഴക്കിയതിന്‍െറ പേരിലാണത്രെ കുട്ടിയെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നതിനാലാണ് പൊലീസില്‍ അറിയിച്ചതെന്നും കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ളെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. മാതാപിതാക്കള്‍ സ്കൂളില്‍ ഏല്‍പിച്ച ഫോണ്‍ നമ്പറുകള്‍ തെറ്റായിരുന്നുവത്രെ.
സ്വന്തമായി നിര്‍മിച്ച ഡിജിറ്റല്‍ ക്ളോക്കുമായി ക്ളാസിലത്തെിയ ടെക്സസ് സ്വദേശിയായ അഹമ്മദ് മുഹമ്മദ് എന്ന കുട്ടിയെ, ക്ളോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് സമീപകാലത്ത് വന്‍ വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.