വാഷിങ്ടണ്‍: കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയില്‍ യു.എസ് ഖേദം പ്രകടിപ്പിച്ചു. സാഹചര്യം പരിശോധിച്ചുവരികയാണെന്നും അന്വേഷിക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചു. വിസാ പ്രശ്നമുന്നയിച്ചാണ് കുട്ടികളെ പുറത്താക്കിയത്. വിസ ശരിയാകുന്നതുവരെ യാത്ര നീട്ടിവെക്കാന്‍ ഇന്ത്യ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.
യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗവുമായും ഇന്ത്യന്‍ സര്‍ക്കാറുമായും നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് യു.എസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ വിദ്യാഭ്യാസം തേടുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇതിനു മുമ്പും വിസ പ്രശ്നമുന്നയിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നിഷേധിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൃത്യമായ വിസയുണ്ടായിട്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നിഷേധിക്കുന്നതിന്‍െറ വിശദീകരണവും ഇന്ത്യ ചോദിച്ചിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇരു വിഭാഗവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.