പാരിസ്മോഡല്‍ ആക്രമണസാധ്യത: ഓസ്ട്രിയന്‍ പൊലീസിന്‍െറ മുന്നറിയിപ്പ്

വിയന: യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ പാരിസ്മോഡല്‍ ആക്രമണസാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂനിയന് ഓസ്ട്രിയന്‍ പൊലീസ് മുന്നറിയിപ്പുനല്‍കി. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചോ പാരിസില്‍ ഉപയോഗിച്ചതുപോലുള്ള തോക്കുപയോഗിച്ചോ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇ.യു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മുന്നറിയിപ്പുനല്‍കിയത്. ആക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളുടെ പേരുവിവരങ്ങളുള്‍പ്പെടെയുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇതത്തേുടര്‍ന്ന് മേഖലകളില്‍ സുരക്ഷ ശക്തമാക്കി. ജനത്തിരക്കേറിയ ഇടങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ തിരിച്ചറിയല്‍രേഖകള്‍ കാണിക്കണമെന്നും നിര്‍ദേശമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.