ഹവാന: ക്യൂബയിൽ വൈദ്യുതി മുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിട്ടു. ശനിയാഴ്ച രാത്രി വൈദ്യുതി ഗ്രിഡ് മൂന്നാമതും തകർന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇരുട്ടിൽ കഴിയുകയാണ്. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ ഏറ്റവും വലിയ ഉൽപാദ കേന്ദ്രം തകരാറിലായതോടെ വെള്ളിയാഴ്ച ഉച്ച മുതലാണ് വൈദ്യുതി മുടങ്ങിയത്.
വൈദ്യുതി ഗ്രിഡ് നന്നാക്കിയെങ്കിലും ശനിയാഴ്ച രാവിലെയോടെ രണ്ടാമതും തകർന്നു. പിന്നീട് ചിലയിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും വൈകീട്ടോടെ വീണ്ടും നിലച്ചു. പ്രശ്നം പരിഹരിച്ച് ഉടൻ വൈദ്യുതി വിതരണം പുനരാരംഭിക്കുമെന്ന് ക്യൂബയുടെ ഊർജ മന്ത്രാലയം അറിയിച്ചു.
വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം ഏറെ സങ്കീർണമാണെന്നും മന്ത്രാലയം ‘എക്സി’ൽ കുറിച്ചു. വൈദ്യുതി മുടക്കത്തെ തുടർന്ന് സ്കൂളുകളും വ്യവസായ ശാലകളും പൂട്ടി. രാജ്യത്ത് വൈദ്യുതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.