മൈക്ക്ള്‍ കസാച്കിനെ പുറത്താക്കാന്‍ ഹിലരി സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: 2012ല്‍ ആഗോള എയ്ഡ്സ് പ്രതിരോധ ഫണ്ട് ബോര്‍ഡിന്‍െറ തലപ്പത്തുനിന്ന് ഫ്രഞ്ചുകാരനായ മൈക്ക്ള്‍ കസാച്കിനെ പുറത്താക്കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ഹിലരി ക്ളിന്‍റന്‍ ഒൗദ്യോഗികമായി സമ്മര്‍ദം ചെലുത്തിയിരുന്നതായി വെളിപ്പെടുത്തല്‍.
അടുത്തിടെ ചോര്‍ന്ന ഹിലരിയുടെ ഒൗദ്യോഗിക ഇ-മെയില്‍ സന്ദേശങ്ങളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കസാച്കിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ഹിലരി നടത്തിയ ആശയവിനിമയ സന്ദേശങ്ങളാണ് പുറത്തായത്. ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന നികളസ് സര്‍കോസിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച എയ്ഡ്സ് പ്രതിരോധ കാമ്പയിനിന് മതിയായ അംഗീകാരമില്ലാതെ ഫണ്ട് കൈമാറിയതുമായി ബന്ധപ്പെട്ട് കസാച്കിനെ ബോര്‍ഡ് അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സാമ്പത്തികനിയന്ത്രണത്തില്‍ കസാച്കിന്‍െറ പോരായ്മയെയാണ് അവര്‍ വിമര്‍ശവിധേയമാക്കിയത്. 2.8 മില്യണ്‍ ഡോളറാണ് ഫ്രഞ്ച് സംഘടനക്ക് കൈമാറിയിരുന്നത്. തുടര്‍ന്ന് നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ കസാച്കിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഐക്യവും രൂപപ്പെട്ടിരുന്നു. ഇതിനെ പിന്തുണക്കുന്ന നയമാണ് ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ഹിലരി ക്ളിന്‍റന്‍ ചെയ്തതെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.