വാഷിങ്ടണ്‍: ഗ്വണ്ടാനമോയില്‍ തടവില്‍ കഴിയുന്ന അഞ്ചു യമന്‍ പൗരന്മാരെ യു.എ.ഇയിലേക്കു മാറ്റി. അലി അഹ്മദ് മുഹമ്മദ് അല്‍റാസിഹി, ഖാലിദ് അബ്ദുല്‍ ജബ്ബാര്‍ മുഹമ്മദ് ഉസ്മാന്‍ അല്‍ഖാദിസി, ആദില്‍ സെയ്ദ് ഉബൈദ് അല്‍ബുസൈസ്, സുലൈമാന്‍ അവദ് ബിന്‍ ഉഖൈല്‍ അല്‍നഹ്ദി, ഫഹ്മി സാലിം സെയ്ദ് അല്‍അസനി എന്നിവരെയാണ് വിട്ടയച്ചത്. ഇവര്‍ ഭാവിയില്‍ ‘അമേരിക്കക്കു ഭീഷണി’യാവില്ളെന്നു തിരിച്ചറിഞ്ഞാണ് മോചിപ്പിക്കുന്നതെന്ന് പെന്‍റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറോളം സമിതികളുടെ അംഗീകാരത്തിനൊടുവിലാണ് ഓരോ തടവുകാരനെയും മോചിപ്പിക്കുന്നത്.
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പെന്‍റഗണ്‍ 800ഓളം പേരെ ഗ്വണ്ടാനമോയില്‍ എത്തിച്ചത്. ഇവരില്‍ 107 പേരൊഴികെ എല്ലാവരെയും ഇതിനകം മോചിപ്പിച്ചു. കഴിഞ്ഞ ജൂണില്‍ 17 പേരെ ഒമാനില്‍ അയച്ചിരുന്നു.
താന്‍ അധികാരമൊഴിയും മുമ്പ് ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്ലാവരുടെയും മോചനം നടപ്പാകുമോ എന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.