40ന് താഴെയുള്ള അമേരിക്കന്‍ സമ്പന്നരില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍

ന്യൂയോര്‍ക്: അമേരിക്കയില്‍ 40 വയസ്സിന് താഴെയുള്ള സംരംഭക പ്രമുഖരെ കണ്ടത്തൊനുള്ള ഫോബ്സ് മാഗസിന്‍ സര്‍വേയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍. ഹെഡ്ജ് ഫണ്ട് മാനേജറായ വിവേക് രാമസ്വാമി (30), ഓണ്‍ലൈന്‍ പലവ്യജ്ഞനസംരംഭമായ ഇന്‍സ്റ്റാകാര്‍ട്ട് സ്ഥാപകനായ അപൂര്‍വ മെഹ്ത (29) എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടംനേടിയത്.  പട്ടികയില്‍ 33ാം സ്ഥാനത്തത്തെിയ വിവേക് രാമസ്വാമിക്ക് 500 മില്യണ്‍ ഡോളറും 40ാം സ്ഥാനത്തത്തെിയ അപൂര്‍വ മെഹ്തക്ക് 400 മില്യണ്‍ ഡോളറും ആസ്തിയുണ്ട്.
47.1 ബില്യണ്‍  ഡോളര്‍ വരുമാനമുള്ള ഫേസ്ബുക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗാണ് ഒന്നാം സ്ഥാനത്ത്. ഫേസ്ബുക് സഹസ്ഥാപകനും സുക്കര്‍ബര്‍ഗിന്‍െറ സുഹൃത്തുമായ ഡസ്റ്റിന്‍ മോസ്കോവിറ്റ്സ് രണ്ടാം സ്ഥാനത്തത്തെി.  800 മില്യണ്‍ ഉപഭോക്താക്കളുള്ള മെസേജിങ് സര്‍വിസ് വാട്സ്ആപ്  സ്ഥാപനകനായിരുന്ന ജാന്‍ കോം 22 ബില്യണ്‍ ഡോളറിന് 2014ല്‍ വാട്സ്ആപ് ഫേസ്ബുക്കിന് വില്‍ക്കുകയായിരുന്നു. കാലിഫോര്‍ണിയയില്‍നിന്നുള്ള ടെക്കികളാണ് പട്ടികയില്‍ കൂടുതലും ഇടംപിടിച്ചതെന്ന് ഫോബ്സ് അറിയിച്ചു.
ബ്ളഡ് സെസ്റ്റിങ് കമ്പനിയായ തെറാനോസ് ഉടമ എലിസബത്ത് ഹോംസ് മാത്രമാണ്  സമ്പന്നരായ സംരംഭകരില്‍  ഇടംനേടിയ വനിത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.