പാനമ സിറ്റി: വിദേശത്തുനിന്നുള്ള ഹാക്കര്‍മാരുടെ തട്ടിപ്പിന് ഇരയായിരിക്കുകയാണ് തന്‍െറ കമ്പനിയെന്ന് മൊസാക് ഫൊന്‍സെകയുടെ സഹസ്ഥാപകന്‍ റമോണ്‍ ഫൊന്‍സെക. കമ്പനിയിലെ ജീവനക്കാരാണ് രേഖകള്‍ ചോര്‍ത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ റമോണ്‍ ഫൊന്‍സെക വിദേശ ഹാക്കര്‍മാര്‍ സെര്‍വറുകള്‍ ഹാക് ചെയ്തതിന് വ്യക്തമായ തെളിവുകള്‍ കൈയിലുണ്ടെന്നും വ്യക്തമാക്കി. പാനമക്ക് ലോകവ്യാപകമായി 40 ഓഫിസുകളുണ്ട്.
കമ്പനിക്കൊരു നയമുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. കമ്പനിക്കകത്തുനിന്ന് ഒരിക്കലും വിവരങ്ങള്‍ ചോരില്ല. ഞങ്ങളെ വിശ്വസിച്ച ്പണം നിക്ഷേപിച്ച വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍. എന്നാല്‍, ഈ സ്വകാര്യത മനുഷ്യാവകാശ പ്രശ്നമായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഹാക്കിങ്ങിനെതിരെ നിയമനടപടി തുടങ്ങിയെന്നും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ റമോണ്‍ പറഞ്ഞു. രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര നികുതി പരിഷ്കരണത്തിന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടു. ആഗോളതലത്തിലുള്ള നികുതിവെട്ടിപ്പ് വലിയ പ്രശ്നമാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.
നികുതിയില്ലാത്ത 35 ചെറു ദ്വീപരാഷ്ട്രങ്ങളില്‍ കള്ളപ്പണ നിക്ഷേപത്തിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന നിയമസഹായ സ്ഥാപനത്തിന്‍െറ 1.15 കോടി രേഖകളാണ് ‘പാനമ പേപ്പേഴ്സ്’ എന്ന പേരില്‍ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.