33 വര്‍ഷത്തിനു ശേഷം നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കി

വാഷിങ്ടണ്‍: 33 വര്‍ഷത്തിനു ശേഷം കുറ്റവാളിയല്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് മുന്‍നാവികനെ കുറ്റവിമുക്തനാക്കി. സത്രീപീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് 1982ലാണ് കെയ്ത് ഹാര്‍വഡിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍, പിന്നീട് പുറത്തുവന്ന ഡി.എന്‍.എ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വെറുതെ വിടുകയായിരുന്നു. പീഡനത്തിനിരയാക്കപ്പെട്ട വനിതയുടെ ഡി.എന്‍.എ പരിശോധനയില്‍ കെയ്തിന്‍െറ പല്ലടയാളം കണ്ടത്തെിയിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഡി.എന്‍.എ ഫലം പുറത്തുവന്നപ്പോഴാണ് കുറ്റകൃത്യങ്ങള്‍ നടത്തിയത് മറ്റൊരു നാവികനാണെന്ന് വ്യക്തമായത്. അയാള്‍ മറ്റൊരു ക്രിമിനല്‍ കേസില്‍ ജയില്‍വാസമനുഭവിക്കുന്നതിനിടെ മരിക്കുകയും ചെയ്തു.
വിര്‍ജിനിയയിലെ ന്യൂസ്പോര്‍ട്ട് നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ചു എന്നതായിരുന്നു 59കാരനായ ഹാര്‍വാഡിനെതിരായ കേസ്.  എല്ലാ കേസുകളും പിന്‍വലിച്ചതായി വിര്‍ജിനിയ സുപ്രീംകോടതി പ്രഖ്യാപിച്ചു. 2015ല്‍ അമേരിക്ക ഇത്തരത്തില്‍ നിരപരാധികളായ 149 പേരെ വെറുതെ വിട്ടിരുന്നു. ഓരോരുത്തര്‍ക്കും പതിനാലരക്കൊല്ലത്തോളം ജയില്‍വാസമനുഭവിച്ചതിനു ശേഷമായിരുന്നു മോചനം എന്നുമാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.