നികുതി വിവരങ്ങള്‍ പരസ്യമാക്കാന്‍ പാനമ; 2018ഓടെ രാജ്യാന്തര കരാറിന്‍െറ ഭാഗമാകും

പാനമ സിറ്റി: നികുതി വെട്ടിക്കുന്നവരുടെ സ്വര്‍ഗമായി വിശേഷിക്കപ്പെട്ട പാനമ ദ്വീപ് രാജ്യാന്തര ചട്ടങ്ങള്‍ പാലിച്ച് നികുതിക്കണക്കുകള്‍ പരസ്യമാക്കാനൊരുങ്ങുന്നു. ലോകത്തുടനീളം കൊടുങ്കാറ്റുയര്‍ത്തിയ ‘പാനമ പേപേഴ്സ്’ വിവാദത്തിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നികുതി വിവരങ്ങളുടെ രാജ്യാന്തര കൈമാറ്റം 2018ഓടെ പാനമയില്‍ സമ്പൂര്‍ണമായി നടപ്പില്‍വരുമെന്ന് പ്രസിഡന്‍റ് യുവാന്‍ കാര്‍ലോസ് വരേല പറഞ്ഞു. ഇതിന്‍െറ ഭാഗമായി സാമ്പത്തിക സഹകരണ, വികസന സമിതി അംഗങ്ങള്‍ അടുത്ത ദിവസം പാനമയിലത്തെും. 100ഓളം രാജ്യങ്ങള്‍ ഇതിനകം ഒപ്പുവെച്ച കരാറിന്‍െറ ഭാഗമാകുന്നതോടെ അതിസമ്പന്നര്‍ക്ക് രഹസ്യമായി വ്യാജ കമ്പനികള്‍ സ്ഥാപിച്ച പണം നിക്ഷേപിക്കാനുള്ള അവസരം നഷ്ടമാകും. 2017ലാണ് നികുതി കൈമാറ്റ കരാര്‍ നിലവില്‍ വരുക. 
പാനമ ആസ്ഥാനമായുള്ള നിയമസഹായ സ്ഥാപനത്തിന്‍െറ രഹസ്യ രേഖകള്‍ പുറത്തുവന്നതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് പ്രമുഖരുടെ കള്ളപ്പണ ഇടപാടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍നിന്ന് അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയവരെ ഇത് കുരുക്കിലാക്കി. 
വെളിപ്പെടുത്തല്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയ പാനമ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നികുതി വിവര കൈമാറ്റത്തിന് അംഗീകാരം നല്‍കുന്നത്. വിദേശത്തെയും നാട്ടിലെയും വിദഗ്ധരുടെ എട്ടംഗ പാനലിനെ വെച്ചാണ് രാജ്യത്തെ സാമ്പത്തിക സംവിധാനം കൂടുതല്‍ ഉദാരമാക്കുക. ആറു മാസത്തിനകം സമിതി നിലവില്‍ വരുമെന്ന് വരേല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.