കാലിഫോര്‍ണിയ: സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ് 2 പസഫിക് സമുദ്രം ചുറ്റി കാലിഫോര്‍ണിയയിലത്തെി. 62 മണിക്കൂര്‍ നീണ്ട പറക്കലിനൊടുവിലാണ് വിമാനം കാലിഫോര്‍ണിയയിലെ സിലിക്കണ്‍ താഴ്വരയില്‍ ഇറങ്ങിയത്. ഹവായ് ദ്വീപില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട വിമാനം പസഫിക് സമുദ്രത്തിനു മുകളിലൂടെ പറത്തുകയെന്ന ഏറ്റവും അപകടകരമായ ഘട്ടം തരണംചെയ്താണ് കാലിഫോര്‍ണിയയിലത്തെിയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ആദ്യം വിമാനമിറക്കാനായില്ല.
2015 മാര്‍ച്ചിലാണ് പൈലറ്റ് ബെര്‍ട്രഡ് പിക്കാഡും സഹപൈലറ്റായ ആന്ദ്രെ ബോര്‍ഷ്ബര്‍ഗും സ്വിസ് നിര്‍മിത സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സില്‍ അബൂദബിയില്‍നിന്ന് ലോകപര്യടനമാരംഭിച്ചത്. ഒമാന്‍, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വിമാനം ഇറങ്ങിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഹവായിയിലത്തെിയിരുന്നെങ്കിലും വിമാനത്തിന്‍െറ ബാറ്ററിയിലുണ്ടായ തകരാറുമൂലം ദ്വീപില്‍ തുടരേണ്ടി വരുകയായിരുന്നു.മണിക്കൂറില്‍ 40 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സ് 2ന്‍െറ ശരാശരി വേഗത. ശക്തമായ സൂര്യപ്രകാശം ലഭിക്കുന്ന സമയങ്ങളില്‍ വേഗം ഇരട്ടിയാകും.
കാര്‍ബണും ഫൈബറും ചേര്‍ത്തു നിര്‍മിച്ച വിമാനത്തിനു 5000 പൗണ്ടിലധികം ഭാരമുണ്ട്. ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 17,000 സൗരോര്‍ജ സെല്ലുകളാണ് വിമാനത്തിന് ഇന്ധനം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.