ആല്‍ഫബെറ്റ് ലോകത്തെ ഏറ്റവും വിലപിടിച്ച കമ്പനി

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വിലപിടിച്ച കമ്പനിയെന്ന പദവി ഇനി ആല്‍ഫബെറ്റിന്. ഇതുവരെ  ആപ്പ്ള്‍ കൈവശംവെച്ച സ്ഥാനമാണ് സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഗൂഗ്ളിന്‍െറ മാതൃ കമ്പനി സ്വന്തമാക്കിയത്. നാലാം പാദത്തില്‍ ആല്‍ഫബെറ്റിന്‍െറ ലാഭം 490 കോടി ഡോളര്‍ (33312 കോടി രൂപ) ആണ്. ഇതോടെ കമ്പനിയുടെ ആസ്തി 56,800 കോടി ഡോളറിലത്തെി. രണ്ടാമതായി പോയ ആപ്പ്ളിന് 53,500 കോടി ഡോളറുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.