വാഷിങ്ടണ്‍: ഇന്ത്യക്കാരനായ സരോജ് കുമാര്‍ ഝായെ ലോക ബാങ്കിന്‍െറ സീനിയര്‍ ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ച് പ്രസിഡന്‍റ് ജിം യങ് കിം ഉത്തരവിറക്കി. കസാഖ്സ്താനിലെ അല്‍മാറ്റിയില്‍ ബാങ്കിന്‍െറ മധ്യേഷ്യയിലെ റീജനല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ലോകബാങ്ക് ഫ്രജിലിറ്റി, കോണ്‍ഫ്ളിക്ട്, വയലന്‍സ് വിഭാഗം തലവനായാണ് ഐ.ഐ.ടി കാണ്‍പുരിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ സരോജ് കുമാര്‍ ഇന്നലെ നിയമിതനായത്. 1990ലെ ഒഡിഷ ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ സരോജ് കുമാര്‍ ഐക്യരാഷ്ട്രസഭയുടെ ഡെവലപ്മന്‍റ് പ്രോഗ്രാമില്‍ സീനിയര്‍ എക്സിക്യുട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം, മേഖലാ സഹകരണം, ഊര്‍ജ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് സിവില്‍ എന്‍ജിനീയറിങ്ങിലും ഡെവലപ്മെന്‍റ് ഇക്കണോമിക്സിലും ബിരുദധാരിയായ ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.