പത്താന്‍കോട്ട് ആക്രമണം : ഇന്ത്യ–പാക് ബന്ധത്തില്‍ വിള്ളലെന്ന് യു.എസ് ഇന്‍റലിജന്‍സ് മേധാവി

വാഷിങ്ടണ്‍: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിനുശേഷം ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളലുണ്ടായെന്ന് യു.എസ് ഇന്‍റലിജന്‍സ് മേധാവി ജയിംസ് ക്ളാപര്‍. ഡിസംബറിലെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത ഊഷ്മളമായ അയല്‍ബന്ധമാണ് പത്താന്‍കോട്ട് സംഭവത്തോടെ ഇല്ലാതായതെന്ന് ക്ളാപര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ബന്ധത്തിന്‍െറ ഗതി നിര്‍ണയിക്കുക തീവ്രവാദികള്‍ക്കെതിരെ പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികളായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാകിസ്താന്‍ തീവ്രവാദത്തിനെതിരെ നിലപാടുകളെടുക്കുന്നുണ്ടെങ്കിലും ഇനിയുമേറെ അവര്‍ക്ക് ചെയ്യാനാകുമെന്നും ക്ളാപറുടെ വിലയിരുത്തലുകളോട് യോജിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്താനും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
 ഇരുരാജ്യങ്ങളും തമ്മിലെ സംഘര്‍ഷം അഫ്ഗാനിസ്താനെയും സ്വാധീനിക്കുന്നുണ്ട്. തങ്ങളുടെ രാജ്യസുരക്ഷയെ അഫ്ഗാനിസ്താനിലെ സ്ഥിതിവിശേഷങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.