തലപ്പാവ്​ വെച്ചതിനിന്​ യാത്ര നിഷേധിച്ച സംഭവം: വിമാന കമ്പനി മാപ്പുപറഞ്ഞു

ന്യൂയോര്‍ക്: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ വാരിസ് അലുവാലിയക്ക് മെക്സികോയില്‍ എയറോ മെക്സികോ വിമാനത്തില്‍ യാത്രനിഷേധിച്ച സംഭവത്തില്‍ വിമാന കമ്പനി മാപ്പുപറഞ്ഞു. സുരക്ഷാ പരിശോധനക്ക് വേണ്ടി തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് നടനും ഡിസൈനറുമായ സിഖുകാരന് ന്യൂയോര്‍ക്കിലേക്ക് വിമാന യാത്ര നിഷേധിച്ചത്. ‘ഞങ്ങളുടെ സുരക്ഷാ ജീവനക്കാരില്‍നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ക്ക് ഞങ്ങള്‍ അലുവാലിയയോട് ക്ഷമ ചോദിക്കുന്നു’ -എയര്‍മെക്സികോ  പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമായി കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ തങ്ങള്‍ യാത്രക്കാരുടെ സംസ്കാരത്തെയും വിശ്വാസങ്ങളെയും മാനിക്കുമെന്ന് വിമാന കമ്പനി പറഞ്ഞു. വിമാന കമ്പനിയുടെ മാപ്പ് പറച്ചിലിനെ ‘ബുദ്ധിപരമായ ആദ്യത്തെ നീക്കം’ എന്നാണ് അലുവാലിയ വിശേഷിപ്പിച്ചത്. അതേസമയം, തലപ്പാവ് ധരിക്കുന്നതിന്‍െറ പേരില്‍ വിവേചനം ഉണ്ടാകാന്‍ പാടില്ളെന്നും  പറഞ്ഞു. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച ഇദ്ദേഹം ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച ‘ദ ഗ്രാന്‍ഡ്  ബുഡാപെസ്്റ്റ് ഹോട്ടല്‍’ ഉള്‍പ്പടെ പത്തിലേറെ സിനിമകളിലും അമേരിക്കന്‍ ടി.വി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.