ഓട്ടവ: കാനഡയിലത്തെിയ സിറിയന്‍ അഭയാര്‍ഥികള്‍ക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗം. വാന്‍കൂവറില്‍ അഭയാര്‍ഥികളെ സ്വാഗതംചെയ്യാനായി ഒരുക്കിയ പരിപാടിക്കിടെയായിരുന്നു സംഭവം. കൊച്ചുകുട്ടികളടക്കം 30 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സൈക്കിളില്‍ അവരുടെ സമീപത്തത്തെിയയാള്‍ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ചിലര്‍ ഓടി. രണ്ടു വയസ്സുകാരിയുള്‍പ്പെടെ അവശരായ 15 പേര്‍ക്ക് ചികിത്സ നല്‍കി. സംഭവത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ശക്തമായി അപലപിച്ചു. അക്രമിക്കായി പൊലീസ് അന്വേഷണം തുടങ്ങി. അക്രമത്തിന്‍െറ കാരണം വ്യക്തമല്ല. അടുത്ത മാസം അവസാനത്തോടെ 25,000 സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിനു പേര്‍ ഇതിനകംതന്നെ ഇവിടെയത്തെിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.