പ്രസംഗത്തിനിടെ കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ചാനൽ

വാഷിങ്ടണ്‍: തോക്കുനിയമം കൊണ്ടുവരാനുള്ള ബില്ല് അവതരിപ്പിക്കവെ ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചാണെന്ന് ഫോക്സ് ന്യൂസ് ചാനല്‍. പ്രസംഗത്തില്‍ 2012ല്‍ ഇരുപത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സാന്‍ഡി ഹുക് സ്കൂള്‍ വെടിവെപ്പിനെ പരാമര്‍ശിക്കവെ ഒബാമ വികാരാധീനനായി കണ്ണുതുടക്കുന്ന ചിത്രം  ലോകമൊന്നടങ്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
തോക്കുനിയമത്തെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് അവതാരകന്‍ ആന്‍ഡ്രിയ ടാന്‍ററോസ് പ്രസിഡന്‍റിന്‍െറ കരച്ചിലിനെ വിമര്‍ശിച്ചത്. അതൊരു കരച്ചിലായിരുന്നെന്ന്  വിശ്വസിക്കുന്നില്ലെന്നും ഒബാമ  ഉള്ളിയോ ഷാമ്പൂവോ ഉപയോഗിച്ചിട്ടുണ്ടാകുമെന്നും ടാന്‍ററോസ് തുടര്‍ന്നു. സഹഅവതാരകയും പ്രസിഡന്‍റിനെ പരിഹസിച്ചു. വൃത്തികെട്ട രാഷ്ട്രീയ നാടകം എന്നായിരുന്നു  പ്രതികരണം. ഇതാദ്യമായല്ല ഒബാമ ഫോക്സ് ന്യൂസിന്‍െറ അപ്രീതിക്കിരയാകുന്നത്. കഴിഞ്ഞ  ഡിസംബറില്‍ ഐ.എസിനെതിരെ നടപടിയെടുക്കാത്ത ഒബാമയെ ചാനലിലെ അവതാരകന്‍ ഭീരുവെന്ന് വിളിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.