വാല്‍മുറിയന്‍ നക്ഷത്രങ്ങളുടെ ലോകം

വാഷിങ്ടണ്‍: വാല്‍നക്ഷത്രങ്ങളെക്കുറിച്ചുള്ള കൗതുകകരമായ പഠനവുമായി അമേരിക്കയിലെ പാര്‍ദു സര്‍വകലാശാല. കൃത്യമായ ഇടവേളകളില്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന വാല്‍നക്ഷത്രങ്ങള്‍ ചില സമയങ്ങളില്‍ രണ്ടായി പിളരുമെന്നും കുറച്ചുകാലം അങ്ങനെ സഞ്ചരിച്ച് വീണ്ടും ഒന്നിച്ചുചേരുമെന്നുമാണ് ഇവരുടെ ഗവേഷണത്തില്‍ കണ്ടത്തെിയത്.

പ്രമുഖ ശാസ്ത്രജ്ഞനായ ഡാനിയേല്‍ ഷിയേഴ്സിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിനു പിന്നില്‍.  നിരവധി വാല്‍നക്ഷത്രങ്ങളെ പഠനവിധേയമാക്കിയാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലത്തെിയത്. 2014ല്‍, റോസെറ്റ എന്ന റോബോട്ടിക് വാഹനമിറങ്ങിയ 67 പി എന്ന വാല്‍നക്ഷത്രത്തെയാണ് സംഘം വിശദമായ പഠനത്തിന് വിധേയമാക്കിയത്.

ഇതിന്‍െറ ഘടനയില്‍നിന്ന് ഈ വാല്‍നക്ഷത്രം മുറിഞ്ഞതിന്‍െറയും പിന്നീട് കൂടിച്ചേര്‍ന്നതിന്‍െറയും അടയാളങ്ങള്‍ വ്യക്തമാണെന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. രണ്ട് പ്രധാന ഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച രീതിയിലാണ് അതിന്‍െറ ഘടന. ഗവേഷണഫലം നേച്ചര്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.