ബാഗോട്ട: വിസയടക്കം രേഖകളില്ലാതെ എത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 37 കുടിയേറ്റക്കാര്‍ കൊളംബിയയില്‍ പിടിയിലായി.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് വിസയില്ലാതെ എത്തിയ ഇവരില്‍ ഒരു വനിതയുമുണ്ടെന്ന് കൊളംബിയന്‍ അധികൃതര്‍ അറിയിച്ചു. പാനമ അതിര്‍ത്തിയിലെ കൊളംബിയന്‍ നഗരമായ റിയോസുസിയോവിനടുത്ത് ഇവരെ മനഷ്യക്കടത്തുകാര്‍ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. പിടിയിലായവരെ മൈഗ്രേഷന്‍ അധികൃതര്‍ ഉറാബ തീരത്തെ തുറമുഖനഗരമായ ടര്‍ബോയിലേക്ക് മാറ്റി.
ഇവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സഹായവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. രേഖകളില്ലാതെ എത്തിയ ക്യൂബക്കാരടക്കം 322 പേര്‍ ഇപ്പോള്‍ ടര്‍ബോയിലെ ക്യാമ്പില്‍ കഴിയുന്നുണ്ട്. 15 ദിവസത്തിനിടെ 750ലേറെ അനധികൃത കുടിയേറ്റക്കാരെ കൊളംബിയ അറസ്റ്റ് ചെയ്യുകയുണ്ടായി.
ഈ വര്‍ഷം തുടങ്ങിയതു മുതല്‍ ഇതുവരെ 6000ത്തിലേറെ പേരെ പിടികൂടി രാജ്യത്തുനിന്ന് കയറ്റിവിട്ടതായി ഒൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.